3rd Annual General Body of Mandalam Charitable Society & Sports Club
📣 മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി & സ്പോർട്സ് ക്ലബ്ബ് 3-ാമത് വാർഷിക പൊതുയോഗം തീയതി: 2026 ജൂലൈ 26, ഞായറാഴ്ച സമയം: രാവിലെ 11:00 മണിക്ക് സ്ഥലം: കുമരകം കെ.വി.കെ ഹാൾ
Mandalam Charitable Society and Sports Club conducts 3-4 major events per year, bringing people together through welfare initiatives, cultural programs, and sporting activities.
Mandalam Charitable Society and Sports Club (Reg No: KTM/TC/174/2023) is a dedicated community organization committed to fostering social progress, youth development, and cultural unity within our region. Driven by the spirit of service and togetherness, we engage in purposeful initiatives throughout the year to uplift every section of society.
To foster an inclusive, healthy, and empowered society driven by unity, social welfare, cultural enrichment, environmental sustainability, and holistic community development.
A quick carousel of our latest initiatives, tournaments, and community gatherings.
📣 മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി & സ്പോർട്സ് ക്ലബ്ബ് 3-ാമത് വാർഷിക പൊതുയോഗം തീയതി: 2026 ജൂലൈ 26, ഞായറാഴ്ച സമയം: രാവിലെ 11:00 മണിക്ക് സ്ഥലം: കുമരകം കെ.വി.കെ ഹാൾ
🏆 Mandalam U-15 Sevens Football Tournament 2026 Mandalam Charitable Society and Sports Club is organizing an exciting Under-15 (U-15) Sevens Football Tournament 2026 featuring six top youth teams competing for glory. The champions will walk away with the prestigious M. V. Pradeep Kumar Moolappurayil Memorial Ever Rolling Trophy (First Prize), while the runner-up team will be awarded the M. N. Viswambharan Moolappurayil Memorial Ever Rolling Trophy. In addition to team honours, individual brilliance will be recognized with trophy sponsorships for the Man of the Series (sponsored by North 11), Tournament Top Scorer (sponsored by Deepakumar Kollachery), and Best Goalkeeper (sponsored by Sanju Kallukandathil).
2026-ലെ ഡിഗ്രി, ബി.എസ്.സി നഴ്സിംഗ്, പ്ലസ് ടു, എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ (ക്ലാസ് 10 & 12) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമരകത്തെ പഠന പ്രതിഭകളെ മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി (Reg No: KTM/TC/174/2023) അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടം നാടിന് മുഴുവൻ അഭിമാനകരമാണെന്നും ഇവരുടെ തുടർപഠനത്തിനും ശോഭനമായ ഭാവിക്കും എല്ലാവിധ ആശംസകളും നേരുന്നതായും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
കുമരകം മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രശസ്തമായ 'മാസ്റ്റേഴ്സ് കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് ലീഗ് സീസൺ 02' പോരാട്ടത്തിനായി കുമരകം നോർത്ത് XI (North XI Cricket Club) ടീം സജ്ജമായി. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും നാട്ടിലെ കായിക പ്രേമികളുടെയും ഏകോപനത്തിലാണ് കരുത്തുറ്റ ഈ ക്രിക്കറ്റ് നിരയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പ്രാദേശിക കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ മനോഭാവം വളർത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നോർത്ത് XI കളത്തിലിറങ്ങുന്നത്. ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് കുമരകത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ ദിശാബോധം നൽകാൻ ടീം തയ്യാറെടുത്തുകഴിഞ്ഞു. ടീം അംഗങ്ങൾക്കും സംഘാടകർക്കും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെയും നാട്ടുകാരുടെയും പൂർണ്ണ പിന്തുണയും വിജയാശംസകളും നേരുന്നു!
മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുമരകം ഒന്നാം വാർഡിലെ 64-ാം നമ്പർ അങ്കണവാടിയിൽ ഇൻവെർട്ടർ സ്ഥാപിച്ചു. ഇതോടെ കുമരകം പഞ്ചായത്തിൽ ഇൻവെർട്ടർ സൗകര്യം ലഭ്യമാകുന്ന ആദ്യ അങ്കണവാടിയായി ഈ സ്ഥാപനം മാറി. കുമരകം എസ്.എൻ. കോളേജ് ജീവനക്കാരും സുമനസ്സുകളും ചേർന്നാണ് പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി പദ്ധതിയുടെ ഉദ്ഘാടനവും ഇൻവെർട്ടർ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് അരവിന്ദ് സുകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജിനു പ്രസാദ് സ്വാഗതം പറഞ്ഞു. ഒന്നാം വാർഡ് മെമ്പർ സ്മിത ലാലു, ഏറ്റുമാനൂർ ബ്ലോക്ക് സി.ഡി.പി.ഒ. ആശാറാണി എന്നിവർ ആശംസകൾ നേർന്നു. അങ്കണവാടി ടീച്ചർ സുരേഖ നന്ദി രേഖപ്പെടുത്തി. സൊസൈറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കുകൊണ്ടു. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെയും എസ്.എൻ. കോളേജ് സ്റ്റാഫിന്റെയും മാതൃകാപരമായ പ്രവർത്തനത്തെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 2025-2026 മിസ്റ്റർ കോട്ടയം ചാമ്പ്യൻഷിപ്പിൽ 55 കിലോ വിഭാഗം സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനന്തകൃഷ്ണനെയും, ജില്ലാ സാക്ഷരതാ മിഷൻ നടത്തിയ പത്താം തരം തുല്യതാ പരീക്ഷയിൽ തന്റെ 66-ാമത്തെ വയസ്സിൽ മികച്ച വിജയം കൈവരിച്ച രേണു ചേച്ചിയെയും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോട്സ് ക്ലബ് അനുമോദിച്ചു. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് അരവിന്ദ് സുകുമാരൻ, സെക്രട്ടറി ജിനു പ്രസാദ്, വൈ: പ്രസിഡൻ്റ് അനന്തു ഷാജി, സ്പോർട്സ് കൺവീനർ വിഷ്ണു ബാബു, കമ്മറ്റി അംഗങ്ങളായ സന്ദീപ് ജി പി , ബിനീഷ് കെ മധു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Stay updated with the next few activities, community announcements, and sports initiatives.
📣 മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി & സ്പോർട്സ് ക്ലബ്ബ് 3-ാമത് വാർഷിക പൊതുയോഗം തീയതി: 2026 ജൂലൈ 26, ഞായറാഴ്ച സമയം: രാവിലെ 11:00 മണിക്ക് സ്ഥലം: കുമരകം കെ.വി.കെ ഹാൾ
Join our society as a volunteer, participate in our sports club initiatives, or collaborate on social welfare programs.