യുവത്വം രാജ്യസേവനത്തിന് തിരഞ്ഞെടുത്ത നവീന് ആദരവ്
കുമരകം : ഇന്ത്യൻ ആർമിയിൽ അഗ്നിവീർ ആയി തിരഞ്ഞെടുക്കപ്പെട്ട നവീൻ രജീവിനെ മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി & സ്പോർട്സ് ക്ലബ്ബ് ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് ശ്രീ. അരവിന്ദ് സുകുമാരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിയുക്ത വാർഡ് മെമ്പർ ശ്രീമതി സ്മിത ലാലു മെമന്റോയും SNDP യോഗം 38- നമ്പർ ശാഖായോഗത്തിന്റെ പ്രസിഡന്റ് ശ്രീ. എം ജെ അജയൻ ഉപഹാരവും നൽകി. കഠിനാധ്വാനവും അർപ്പണ മനോഭാവവും കൊണ്ട് സ്വന്തം സ്വപ്നം സാക്ഷാത്കരിച്ച് വളർന്ന് വരുന്ന യുവതലമുറക്ക് നവീൻ പ്രചോദനമായി മാറിയെന്ന് സൊസൈറ്റി ഭാരവാഹികൾ ചടങ്ങിൽ പറഞ്ഞു . സെക്രട്ടറി ജിനു പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് അനന്തു ഷാജി കൃതജ്ഞതയും രേഖപ്പെടുത്തിയ ചടങ്ങിൽ രക്ഷാധികാരി ലക്ഷ്മീകാന്ത്,സ്പോർട്സ് കൺവീനർ വിഷ്ണു ബാബു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വേൽഗൌതം എം. ആർ, എം. ജെ അനിലാൽ എന്നിവർ ആശംസകൾ നേർന്നു. നോർത്ത് ഇലവൻ യൂത്ത് ക്ലബ്ബ് പ്രവർകരുടെയും സമീപവാസികളുടെയും സാന്നിദ്ധ്യം ചടങ്ങിൻ്റെ മാറ്റ് വർദ്ധിപ്പിച്ചു. മുണ്ടുചിറയിൽ രജീവ്-സ്മിത ദമ്പതികളുടെ മകനാണ് നവീൻ. സഹോദരൻ അശ്വിൻ