ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു
General Past Standard Activity

ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു

20 Jul 2025 10:35 AM SN College Kumarakom
Summary

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് 225 കുമരകം വടക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹാകവി കുമാരനാശാൻ ലൈബ്രറിയിലേക്ക് കുമരകം നോർത്ത് ബാങ്ക്പടി കേന്ദ്രീകരിച്ച് ജീവകാരുണ്യ - വിദ്യാഭ്യാസ - കായിക മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ഏകദേശം പതിനായിരം രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ നൽകി. ഇന്ന് രവിവാര പാഠശാലയിൽ വച്ച് നടന്ന ചടങ്ങിൽ മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരിൽ നിന്ന് യൂത്ത്മൂവ്മെൻറ് യൂണിറ്റ് സമിതി പുസ്തകങ്ങൾ ഏറ്റുവാങ്ങി. യൂത്ത് മൂവ്മെൻറ് യൂണിറ്റ് പ്രസിഡണ്ട് അനൂപ്.ഈ. റ്റി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് യൂണിറ്റ് സെക്രട്ടറി അനന്തു.എ.എസ് സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് അർജുൻ.കെ.രാജ് കൃതജ്ഞതയും രേഖപ്പെടുത്തി. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ജനറൽ കൺവീനർ ലക്ഷ്മികാന്ത് മാഞ്ചിറ, സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. യൂത്ത്മൂവ്മെൻറ് പ്രവർത്തകരും പാഠശാല അധ്യാപകരും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ അനൂപ് കെ.വി, ബിനീഷ് കെ മധു, വിഷ്ണു ബാബു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച മഹാകവി കുമാരനാശാൻ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9895725242 , 9746439343

Full Details